2013 ഫെബ്രുവരി 23, ശനിയാഴ്‌ച

ഹരി കോവിലകത്തിന്റെ വരികള്‍.....,......


ഹരി കോവിലകത്തിന്റെ വരികള്‍.....,......



"ഈ മനോഹര വരികള്‍ ഇഷ്ടപ്പെടാന്‍ കമ്മ്യൂണിസ്റ്റ്‌ 
ആകണം എന്നില്ല...... വായിച്ചു നോക്കൂ......."

"..............കമ്മ്യൂണിസം............."

ആദ്യം ഞങ്ങള്‍ മരണത്തെ പ്രണയിച്ചു

പിന്നെ ഇരുളില്‍ വെട്ടം തേടിയിറങ്ങി

ആ വെട്ടത്തെ

കമ്മ്യൂണിസം എന്ന് വിളിച്ചു .

കമ്മ്യൂണിസം ,

ഹിന്ദുവിലും

മുസല്‍മാനിലും

ക്രിസ്ത്യാനിയിലും

മനുഷ്യരെ തേടി.

ആ മനുഷ്യരെ

സഖാക്കള്‍ എന്നുവിളിച്ചു.

സഖാക്കള്‍ ദരിദ്രനെ തേടി ഇറങ്ങി

മേലാളന്റെ കസേരക്കടിയില്‍

ദരിദ്രനെ കണ്ടു.

സഖാക്കള്‍ കൈകള്‍ ഉയര്‍ത്തി

ദരിദ്രന്‍ ആദ്യമായി നിവര്‍ന്നുനിന്നു

ആദ്യമായി ശബ്ദിച്ചു.............

"ഇങ്ക്വിലാബ്‌ സിദ്ധാബാദ്"...............

ഞങ്ങള്‍ യാത്ര തുടര്‍ന്നു

രക്തതാരകം വഴികാട്ടി മുന്നേനടന്നു

2012 ഡിസംബർ 29, ശനിയാഴ്‌ച


"ക്രൂരതയില്‍ പൊലിഞ്ഞ എന്റെ പ്രിയ സഹോദരിക്ക് ഈ സഹോദരന്റെ വരികള്‍ സമര്‍പ്പിക്കട്ടെ....."


"അണഞ്ഞ 'ജ്യോതി'സ്സ്...."


കറുക്കുന്നൊരാകാശക്കൂരക്കു കീഴെ
തിളക്കും മനസ്സോടൊരമ്മ....

കിതക്കുന്നവര്‍ സൂര്യതാപമേറ്റല്ലത്, 
ആത്മാഭിമാനക്ഷതത്താല്‍....

വിറക്കുന്നവള്‍ മുഖം രൌദ്ര ഭാവം
പൂണ്ടിടക്കിടെ ഭയം അങ്കുരിപ്പൂ,

തന്‍ പുത്രി തന്‍ തനുവശേഷം നിരാദയം
മാംസിച്ച പുത്ര മൃഗദാഹം ...

ലജ്ജിപ്പൂ ലോകാംബികെ നിന്‍ ഉദരത്തില്‍
പിറന്നീ നരാധമ സന്തതികള്‍.......

ഭഗിനിക്ക് മറയായിരിക്കേണ്ട പുംജാതര്‍
മറ നീക്കി രതിഭ്രാന്തുറഞ്ഞ നാട്ടില്‍,
മടങ്ങുക 'പിറവി'യിലേക്കെന്നു മന്ത്രിപ്പൂ
നിറമെഴും ബാല്യം കൊതിക്കും മനം.

ദയിതയെ വില്‍ക്കുന്ന ധനമോഹ 'ദംഷ്ട്ര'കള്‍
പൊഴിയുന്ന കാലം വരട്ടെ...

ജനനിയെ വേള്‍ക്കുന്ന 'മാംസ കൊതിയരെ'
കാണാത്ത തിമിരം വരട്ടെ....

സഹജയെ കണ്ടാലറിയാത്ത ലിംഗങ്ങള്‍
ഉദ്ധരിക്കാതിരിക്കട്ടെ.....

മണ്ണില്‍ തെളിയേണ്ട 'ജ്യോതി'സ്സേ, കൈകൂപ്പി
വിണ്ണില്‍ നിന്‍ മാപ്പിരക്കുന്നു ഞങ്ങള്‍.................,,,,
                                         
                                      29/12/2012

2012 ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

Pozhiyunna mandhaarangal


HmÀabn s]mgnbp¶ aμmc¸q¡Ä
HmÀaIfmÀ{Zambv ]mSps¶mco -
-Iem`qhnse F³ {]nb XmcIta
Ct¶sd sshIntbmcot\À¯ thf Rm³
bm{XtbmXm³ h¶ Iq«pImc³
F{Xtbm \mfpIfoXWenÂ
\½sfmcp]mSp kz]v\§Ä ]¦p h¨p
Hcp]mSp \nanj§fmkzZn¨p
Hcp]mSp \nanj§fmkzZn¨p
(HmÀaIfmÀ{Zambv
]dbm³ sImXn¡p¶psh¶meXmImsX
{]Wbw ad¡p¶ s\¿m¼te
bman\nbIeth, ]pecm³ XpS§th,
cmKmÀ{Z N{μt\m ambnÃtbm
\n¶\pcmK kpKÔadnbmsX³
\oe\nemshmfn a§nÃtbm
(\n¶\pcmK
(HmÀaIfmÀ{Z
GIm´Nn´IÄ tabp¶ am\kw
Xqhem XgpInb \olmcta
\n¶mß kuμcy ]q¼cmKw aa
lrZbXmfn³ \ndhÀWNn{Xw
\obmw at\mcYtemNt\ \ocWnªn¶p
Rm³ t]mIth \n¡cptX..
Rm\nsÃt¶mÀ¡mXo aμmc¯WenÂhs
¶s¶bpw Im¯n\n \n¡cptX
(HmÀaIfmÀ{Zambv
HmÀaIfmÀ{Zambv ]mSps¶mco -
-Iem`qhnse F³ {]nb imJnItf
hnclmÀ¯ taL§Ä angn\oscmgp¡th
Ft¶maemÄs¡¶pw Iq«mItW
t\mhpao Ime¯n¶neIÄ s]mgn¡p¶
ktμihmlIctAm \n§Ä (t\mhpao
(HmÀaIfmÀ{Zambv

2012 മേയ് 21, തിങ്കളാഴ്‌ച

പക


                    പക

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ‌ തീരത്ത്-
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്
രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികൾ‌
രാത്രികൾ‌ പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകൾ‌
മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാർ‌മേഘമല്ല, കരിമ്പുകച്ചുരുളുകൾ‌
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി.
കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സർ‌പ്പം‌
മഴയേറ്റു മുറ്റത്തിറങ്ങി നിൽ‌ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ‌
കണ്ണീരിനുപ്പിൻ‌ ചവർപ്പിറക്കൂ
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്
ഇരുകൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്ന് മർത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക..
ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ‌
ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?
ആരുടച്ചതാണീ കനൽചിമിഴുകൾ‌?
ആരുടേതീ നിരാലംബ നിദ്രകൾ‌?
ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർ‌ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക!
അലറി ആർത്തണയുന്ന തിര തമോഗർ‌ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാർ‌ത്തനാദങ്ങൾ‌ അശാന്തികൾ‌
അവശിഷ്ടമജ്ഞാതമൃതചിന്തകൾ‌
അം‌ഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ‌
ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനൽ‌മുറിവിൽ നിൻ‌മുഖം  മാത്രം
എന്റെ ശ്രവണികളിൽ‌ നിൻ‌ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ‌
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ‌
കവിളിലാരാണു തഴുകുന്നൊതീ കുളിർ‌
കടൽ‌ മാതാവ് ഭ്രാന്തവേഗത്തിലോ..?
അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകൾ‌
ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവർ‌ കുന്നായ്മ കൂട്ടാ‍യിരുന്നവർ‌
ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ‌ അദ്വൈത –
ധർമ്മമാർ‌ന്നുപ്പു നീരായലിഞ്ഞവർ‌
ഇരു കൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്നു മർത്യജന്മം‌
തിരയായി തീർത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക
അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ‌
കടലിതാ ശാന്തമായോർ‌മ്മകൾ‌ തപ്പുന്നു
ഒരു ഡിസംബർ‌ ത്യാഗതീരം കടക്കുന്നു.
                                             
                                                       – മുരുകന്‍ കാട്ടാക്കട